രോഗം മാറാന്‍ യോഗ ചെയ്തിട്ടു കാര്യമില്ല; ആ ചിന്ത വെറും വിഡ്ഢിത്തം; മാനസിക-ശാരീരിക ആരോഗ്യം പ്രദാനം ചെയ്യുന്നമെന്നത് വിശ്വാസം മാത്രം

രോഗം മാറാന്‍ യോഗ ചെയ്തിട്ടു കാര്യമില്ല; ആ ചിന്ത വെറും വിഡ്ഢിത്തം; മാനസിക-ശാരീരിക ആരോഗ്യം പ്രദാനം ചെയ്യുന്നമെന്നത് വിശ്വാസം മാത്രം 

 രോഗം മാറാന്‍ യോഗ ചെയ്തിട്ടു കാര്യമില്ല; ആ ചിന്ത വെറും വിഡ്ഢിത്തം; മാനസിക-ശാരീരിക ആരോഗ്യം പ്രദാനം ചെയ്യുന്നമെന്നത് വിശ്വാസം മാത്രം ഹാരി October 30 / 2015

യോഗ ശീലിച്ചാല്‍ കൈവരുന്ന ശാരീരിക മാനസിക ശേഷിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ആത്മീയതയുടെ മേമ്പൊടി കൂടി ചേരുന്നത് കൊണ്ട് സര്‍വ്വരോഗസംഹാരിയും ചോദ്യം ചെയ്യാന്‍ പാടില്ലാത്തതുമായി യോഗ മാറി. പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി, മാനസിക രോഗങ്ങള്‍ എന്ന് വേണ്ട മനുഷ്യന്റെ എല്ലാ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയെന്ന നിലയിലാണ് യോഗ അവതരിപ്പിക്കപ്പെടുന്നത്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ. ചരിത്രം പതഞ്ജലി മഹര്‍ഷിയാണ് ആത്മീയജീവിതം നയിക്കുന്നവര്‍ക്കായി യോഗ അവതരിപ്പിച്ചത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ സന്യാസ ജീവിതത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളെക്കുറിച്ച് 195 സൂക്തങ്ങളിലായാണ് പതഞ്ജലിയുടെവിശദീകരണം. അദ്ദേഹം മുന്നോട്ട് വെച്ച യോഗശാസ്ത്രം വ്യായാമസ്ഥിതികളല്ല, മനസ്സിന്റെ സമചിത്തത അഥവാ സമാധിസ്ഥിതിയായിരുന്നു. ചിത്തവൃത്തിനിരോധനമായിരുന്നു അതിന്റെ ലക്ഷ്യം. പതിനഞ്ചാം നൂറ്റാണ്ടില്‍ സ്വാമി സ്വാത്മാരാമ രചിച്ച ഹഠയോഗ പ്രദീപികയിലാണ് ഇന്ന് പ്രചരിക്കും വിധമുള്ള വ്യായാമമുറകളുള്ളത്.

പ്രാചീനഭാരത്തില്‍ സാധാരണക്കാരോ, രാജാക്കന്മാരോ യോഗ അഭ്യസിച്ചിരുന്നില്ല. 1888-ല്‍ കര്‍ണ്ണാടക സ്വദേശി ടി. കൃഷ്ണമാചാരി മൈസൂര്‍ രാജാവായ കൃഷ്ണദേവ വോഡയാറിനെ യോഗ പഠിപ്പിച്ചതോടെയാണു യോഗക്ക് ആദ്യമായി ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്. ഹഠയോഗയില്‍നിന്നു കൃഷ്ണമാചാരി ആവിഷ്‌കരിച്ചതും പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ രൂപപ്പെടുത്തിയതുമായ ആസനങ്ങള്‍ ഇന്നു കാണുന്ന യോഗ. യോഗ വിദേശത്ത് ബി. എസ് അയ്യങ്കാര്‍ എന്ന യോഗാഗുരു വയലിനിസ്റ്റ് യഹൂദി മെനൂഹിനെ യോഗാസനങ്ങള്‍ പഠിപ്പിച്ചതാണ് പാശ്ചാത്യലോകത്ത് യോഗ പ്രചരിക്കാന്‍ നിമിത്തമായത്. സംഗീതപരിപാടിയോട് അനുബന്ധിച്ച് അയ്യങ്കാറുടെ യോഗാ പ്രദര്‍ശനം വേദിയില്‍ സംഘടിപ്പിച്ചതിലൂടെ ലക്ഷക്കണക്കിന് വരുന്ന യഹൂദിയുടെ ആരാധകര്‍ യോഗയിലും ആകൃഷ്ടരായി. ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിരപരിചിതമാണ് യോഗ. യോഗക്ക് ശാരീരികദൃഢത നല്‍കാനുള്ള ശേഷിയുണ്ടോ ? പ്രധാനമായും മൂന്നു തരം വ്യായാമപദ്ധതികളുടെ സമന്വയത്തെയാണു സമ്പൂര്‍ണ്ണ വ്യായാമമെന്ന നിലയില്‍ ആധുനിക ശാസ്ത്രം അംഗീകരിക്കുന്നത്.

എയറോബിക്, അനയറോബിക്, ഫ്‌ളെക്‌സിബിലിറ്റി അഥവാ സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ എന്നിവയാണവ. പ്രധാന വ്യായാമത്തിന് മുന്‍പ് ശരീരത്തെ പാകപ്പെടുത്താനുള്ള വാം അപ്, അനയറോബികിലെ തന്നെ ഐസോടോണിക്, ഐസോമെട്രിക് തുടങ്ങി അവാന്തരവിഭാഗങ്ങള്‍ വേറെയുമുണ്ട്. എങ്കിലും ആദ്യം സൂചിപ്പിച്ച മൂന്ന് തരമാണ് പ്രധാനവ്യായാമങ്ങള്‍. എയറോബിക് എക്‌സര്‍സൈസ് കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തില്‍ എത്തുന്നതും ഹൃദയാരോഗ്യത്തിന് ഉതകുന്നതുമായ വ്യായാമമുറകളാണ്. നടത്തം, ഓട്ടം, നീന്തല്‍, ൈസക്കളിംഗ് തുടങ്ങിയവ ഉദാഹരണം. അനെയറോബിക് എക്‌സര്‍സൈസ് അഥവാ ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ് രണ്ടാമത്തേത്. ഡംബലുകളും മറ്റും ഉപയോഗിച്ചുള്ള വ്യായാമങ്ങള്‍ ഉദാഹരണം. ശരീരത്തിന് വഴക്കം കിട്ടാനും വ്യായാമത്തിലൂടെ വികസിച്ച മസിലുകളെ പൂര്‍വ്വസ്ഥിതിയിലേക്കു കൊണ്ടുവരാനും സഹായിക്കുന്നതാണ് മൂന്നാമതായി പരാമര്‍ശിച്ച ഫ്‌ളക്‌സിബിലിറ്റി വ്യായാമങ്ങള്‍ അഥവാ സ്‌ട്രെച്ചിംഗ് എക്‌സര്‍ സൈസുകള്‍. യോഗ ഈ മൂന്നാമത്തെ വിഭാഗത്തില്‍ പെട്ട ഒരുസ്‌ട്രെച്ചിംഗ് വ്യായാമ മുറ മാത്രമാണ്.

ഇതര വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കലോറി ബേണിംഗ്, അഥവാ ഊര്‍ജ്ജവിനിയോഗം എന്ന പ്രക്രിയ ഏറ്റവും കുറവ് സംഭവിക്കുന്നത് സെട്രെച്ചിംഗ് വ്യായാമങ്ങളിലാണ്. ശരാശരി ആരോഗ്യവാനായ ഒരാളുടെ ഹൃദയമിടിപ്പ് മിനിട്ടില്‍ 60 മുതല്‍ 100 വരെയാണ്. ഈ ഹൃദയമിടിപ്പ് ഏതാണ്ട് 140 കടന്നെങ്കില്‍ മാത്രമേ കൊഴുപ്പ് ഉരുകല്‍ പ്രക്രിയ അഥവാ കലോറി ബേണിംഗ് ആരംഭിക്കുന്നുള്ളൂ. വിവിധതരം ഇരിപ്പുകളാണല്ലോ യോഗാസനങ്ങള്‍. ഇരിക്കുന്ന അവസ്ഥയില്‍ പരിമിതമായ ഊര്‍ജ്ജം മാത്രമേ വിനിയോഗിക്കുന്നുള്ളൂ. അതുകൊണ്ടാണ് അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് എക്‌സൈര്‍സൈസ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ ഹൃദയാരോഗ്യത്തിന് യോഗ ഒരു പ്രയോജനവും ചെയ്യുന്നില്ലെന്ന് കണ്ടെത്തിയത്. യോഗ ശീലിക്കുന്ന പുരുഷന്മാരില്‍ വളരെ വേഗം പേശീനഷ്ടം സംഭവിക്കുകയും ശരീരം സ്‌ത്രൈണമാവുകയും ചെയ്യും. യോഗ മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തുമോ? ഇല്ലെന്നാണ് ശാസ്ത്രീയ വിശദീകരണം. എറയോബിക്, അനയറോബിക് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ തലച്ചോറില്‍ എന്‍ഡോര്‍ഫിന്‍ എന്ന രാസവസ്തു ഉണ്ടാകും. മൂഡ് എലവേറ്റര്‍ ഹോര്‍മോണ്‍ എന്നും ഹാപ്പി ഹോര്‍മോണ്‍ എന്നും അറിപ്പെടുന്ന എന്‍ഡോര്‍ഫിന്‍ മാനസിക സമ്മര്‍ദ്ദത്തെ അകറ്റുന്നതാണ്. അരമണിക്കൂര്‍ നടക്കുമ്പോള്‍ തലച്ചോറില്‍ ഉല്‍പ്പാദിപ്പിക്കുന്ന എന്‍ഡോര്‍ഫിന്റെ പത്തിലൊരംശം പോലും നാലു മണിക്കൂര്‍ യോഗ ചെയ്താല്‍ കിട്ടില്ല. യോഗ ചെയ്യുമ്പോള്‍ മാനസിക സുഖം ലഭിച്ചു എന്ന് പറയുന്നത് ഉണര്‍വ്വ് യോഗങ്ങള്‍ വഴി രോഗശാന്തി കിട്ടി എന്ന് പറയുന്നപോലെ വൈയക്തികമായ ഒരു അനുഭവമോ വിശ്വാസമോ ആണ്.

Placebo ഇഫക്റ്റ്’ എന്ന് ആധുനിക ശാസ്ത്രം പറയുന്ന, മറ്റുള്ളവരുടെ പ്രേരണയാലോ സ്വന്തമായോരോഗം മാറിയെന്നു തോന്നുന്ന അവസ്ഥ മാത്രമാണത്. യോഗയെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തിയ ഗാരി ക്രാഫ്ട്‌സോ രചിച്ച ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍’ എന്ന പുസ്തകത്തില്‍ യോഗയുടെ അപകടങ്ങളും അശാസ്ത്രീയതും ഓരോന്നായി അക്കമിട്ടു പറയുന്നു.ശരീരത്തിന്റെ രക്തചംക്രമണ വ്യവസ്ഥയെ തകിടം മറിക്കുന്ന ശീര്‍ഷാസനം പോലുള്ള അപകടകരമായ ആസനങ്ങളെക്കുറിച്ചും ഈപുസ്തകം മുന്നറിയിപ്പ്‌നല്‍കുന്നു . ശരീരത്തിന് വഴക്കം കിട്ടുന്നു എന്നത് ഒഴികെ ഒരു പ്രയോജനവുമില്ലാത്ത ഈ കായികാഭ്യാസത്തെ ആത്മീയപരിവേഷം നല്‍കി ഇന്ത്യക്ക് അകത്തും പുറത്തും കോടികളുടെ സാമ്രാജ്യം കെട്ടിപ്പൊക്കിയവര്‍ ഏറെയാണ്. സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരബിന്ദോ, ബ്രഹ്മാനന്ദ ശിവയോഗി തുടങ്ങി ഉന്നത ബൗദ്ധികനിലവാരമുള്ളവര്‍ ഈ കായികാഭ്യാസത്തെ അംഗീകരിച്ചിരുന്നില്ല എന്നതും ഓര്‍ക്കേണ്ടതാണ്.

http://iqsoft.co.in/3xiquvtv.html

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s