ഫരീദാബാദില്‍ ദളിതര്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക്

 
PreviousNext

സവര്‍ണരുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ മതപരിവര്‍ത്തനമല്ലാതെ മാര്‍ഗമില്ല; ദളിത് കുടുംബത്തെ ജീവനോടെ തീകൊളുത്തിയ ഫരീദാബാദില്‍ ദളിതര്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക്

വെബ്‌ ഡസ്ക്
 
 
October21/ 2015
Faridabad

ഫരീദാബാദ്: സവര്‍ണരുടെ ജാതിവെറിക്ക് ഇരയാകുന്ന ഫരീദാബാദിലെ ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. ഉന്നത ജാതിക്കാരുടെ ഭീഷണിയില്‍ നിന്നും പീഡനത്തില്‍ നിന്നും രക്ഷനേടാന്‍ മതപരിവര്‍ത്തനമല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് ദളിതരുടെ നിലപാട്. ഒരുവിഭാഗം കീഴ്ജാതിക്കാര്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ ദളിത് കുടുംബത്തെ ജീവനോടെ തീകൊളുത്തിയ സംഭവം കൂടി അരങ്ങേറിയത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്. ഇതുകൂടിയായതോടെ ഇസ്ലാമിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് ഒരുവിഭാഗം ദളിതര്‍.

ഉന്നതജാതിക്കാര്‍ സ്ഥിരമായി വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും പീഡിപ്പിക്കുകയാണെന്ന് ദളിതര്‍ പരാതിപ്പെടുന്നു. അഴുക്കുചാലില്‍ വീണ മൊബൈല്‍ ഫോണ്‍ എടുത്താല്‍ പോലും പീഡനം നേരിടുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്. ഞങ്ങള്‍ക്ക് ഒരു സുരക്ഷിതത്വവും ഇല്ല. സര്‍ക്കാര്‍ പോലും ഞങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇസ്ലാം മതത്തിലേക്ക് മാറുകയല്ലാതെ തങ്ങളുടെ മുന്നില്‍ മറ്റു മാര്‍ഗമില്ലെന്ന് ദളിതര്‍ പറയുന്നു.

ഫരീദാബാദ് സംഭവത്തിന് ഉത്തരവാദി കമ്മീഷണര്‍ ആണെന്നും ക്രമസമാധാനം പാലിക്കുന്നതില്‍ കമ്മീഷണര്‍ പരാജയപ്പെട്ടെന്നും ഗ്രാമവാസികള്‍ കുറ്റപ്പെടുത്തുന്നു. സംഭവത്തില്‍ നല്‍കിയ പരാതികള്‍ പൊലീസും പഞ്ചായത്ത് ഭരണകൂടവും അവഗണിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അയല്‍ ഗ്രാമമായ അസവതി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ ഉന്നതജാതിയില്‍ പെട്ട ഒരു യുവാവ് തട്ടിക്കൊണ്ടു പോകുകയും പിന്നീട് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. എന്നാല്‍, ലൈംഗിക പീഡനത്തിന് നല്‍കിയ പരാതി പോലും പൊലീസ് അവഗണിച്ചു. പെണ്‍കുട്ടിയെ ഉപദ്രവിച്ചത് കാമുകനാണെന്നായിരുന്നു പൊലീസിന്റെ വാദം. സന്‍പേദ് ഗ്രാമത്തിലെ ആകെ ജനസംഖ്യ 1,400 ആണ്. ഇതില്‍ തന്നെ 75 ശതമാനവും ഉന്നതജാതിക്കാരാണ്.

Click here to close

 
 
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: