നേർ വഴി

 

നേർ വഴി's photo.

നേർ വഴി ‘ഇവിടെ ഈ പള്ളിയോട് ചേർന്ന് ഒരു ക്രൈസ്തവ വനിതയുടെ വീണ്ടുണ്ടായിരുന്നുവല്ലോ’ ? ഈജിപ്തിലെ ബന്ധുവായ സ്ത്രീയെ കാണാനെത്തിയതായിരുന്നു ആ ബത്ലേഹമുകാരൻ, വർഷങ്ങൾക്ക് മുൻപ് വന്നപ്പോൾ കണ്ട വീട് ഇപ്പോൾ കാണ്മാനില്ല, അന്വേഷിച്ച വീട് കണ്ടെത്താനാവാതെ കുഴങ്ങിയ യുവാവ് തൊട്ടടുത് കണ്ട ആളോട് തിരക്കി ഓ അവരോ! അവരിപ്പം അങ്ങോട്ടേക്ക് താമസം മാറ്റി. ചൂണ്ടി കാണിച്ച വഴിയിലൂടെ നടന്നു അയാൾ വൃദ്ധയുടെ വീട്ടിനു മുന്നിലെത്തി ആദ്യമുണ്ടായിരുന്ന വീടിനേക്കാൾ വലുപ്പമുള്ള വീട് , ഇവർക്ക് അവസാന കാലത്ത് ഇത്രയും പണം എവിടുന്നു കിട്ടി എന്ന ജിജ്ഞാസയിൽ ഉള്ളിൽ കയറിയ യുവാവ് കണ്ട കാഴ്ച്ച ശോക മൂകമായിരുന്നു മെലിഞ്ഞുണങ്ങി ഒട്ടിയ ഒരു സ്ത്രീ രൂപം കരഞ്ഞു കൊണ്ടിരിക്കുന്നു, തന്‍റെ ബന്ധുവായ സ്ത്രീ തന്നെയാണ് അതെന്നു ഒരിക്കൽ കൂടി ഉറപ്പിച്ച് ആശങ്കയോടെ അയാൾ ചോദിച്ചു ; എന്ത് പറ്റി ? എന്താണ് നിങ്ങളിങ്ങനെ എല്ലും തോലുമായിരിക്കുന്നത് ? കണ്ണ്നീർ വാർത്ത് കൊണ്ടിരുന്ന ആ വൃദ്ധ മെല്ലെ മുഖമുയർത്തി , അയാളെ കണ്ടതും വീണ്ടും എന്തോ ഓർത്തെന്ന വണ്ണം പിന്നെയും ആ സ്ത്രീ എങ്ങി കരഞ്ഞു സ്ത്രീയുടെ അടുത്ത് പോയി ഇരുന്നു സാന്ത്വനിപ്പിച് അയാൾ കാര്യങ്ങൾ ആരാഞ്ഞു വൃദ്ധ പറഞ്ഞ് തുടങ്ങി ; നിനക്കറിയാലോ പള്ളിയോട് ചേർന്നുള്ള ആ കൊച്ചു വീട്, എന്‍റെ പിതാവും, ഭർത്താവും മകനുമൊത്ത്‌ ഞാൻ കഴിഞ്ഞ സ്ഥലം , അവർ മരണപ്പെട്ടതിനു ശേഷം അവിടെ തന്നെയായിരുന്നു അടക്കം ചെയ്തത് , അവിടെ താമസിക്കുന്ന സമയം അവരൊക്കെ എന്നോടൊപ്പം ഉള്ള പ്രതീതി ആയിരുന്നു , ആ സ്ഥലവും അവിടുത്തെ നല്ല ഓർമ്മകളും എനിക്ക് സന്തോഷം പകർനന്നു കൊണ്ടേയിരുന്നു , അങ്ങനെയിരിക്കെ ഒരു ദിവസം ഇവിടുത്തെ നഗര ഭരണാധികാരികൾ എന്നെ വന്നു കണ്ടു , വിശ്വാസി ബാഹുല്യം നിമിത്തം അവർ പള്ളി വലുതാകുന്നുണ്ടെന്നും എന്‍റെ വീട് ഇരിക്കുന്ന സ്ഥലം ലഭിച്ചാലേ അവർക്കത് സാധ്യമാകൂ എന്നുമായിരുന്നു അവർ അറിയിച്ചത്, ഓർമ്മകൾ ഉറങ്ങുന്ന ആ മണ്ണ് വിൽക്കില്ല എന്നവരോട് ഞാൻ തീർത്തു പറഞ്ഞു. പിന്നെ എന്നെ തേടിയെത്തിയത് ഗവർണ്ണരുടെ പ്രതിനിധി ആയിരുന്നു ,നിയമപരമായി സ്ഥലം സർക്കാറിന് ഏറ്റെടുക്കാൻ വകുപ്പുകളുണ്ടെന്നും , ഞാൻ മറ്റൊരു മത വിശ്വാസി ആയതിനാലാണ്‌ പരമാവധി അനുരജ്ഞനത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതെന്നും സ്ഥലത്തിനു നല്ല വില നൽകാമെന്നും അത് വാങ്ങി വീട് ഒഴിയണമെന്നും ഒക്കെ പ്രതിനിധി ആവിശ്യപ്പെട്ടു , അതും ഞാൻ അംഗീകരിച്ചില്ല അവർ പ്രലോഭനങ്ങൾ തുടർന്നു കൊണ്ടേയിരുന്നു അവസാനം വിലയുടെ ഇരട്ടിയിലും ഇരട്ടിയും കൂടെ വേറെ മാളികയും നൽകാമെന്ന വാക്കുകൾ ഒരു നിമിഷം എന്‍റെ ബുദ്ധിയെ വിലക്ക് വാങ്ങി , ആ സമയം ഉപയോഗപ്പെടുത്തി സ്ഥലമേറ്റെടുത്ത് അവർ അവിടെ പള്ളിയും കെട്ടി. അതിന് ശേഷം ഇവിടെ വന്ന ഞാൻ വിരഹ വേദനയിൽ ഉരുകി ഉരുകി ജീവിതം തീർക്കുന്നു, ഓർമ്മകൾ ഉറങ്ങുന്ന ആ മണ്ണിൽ ദിനവും ഇത്തിരി നേരം ഇരുന്നില്ലെങ്കിൽ ഞാൻ ഇങ്ങനെ തന്നെ മരണപ്പെടും, കൂടുതൽ പറയാനാവാതെ വിതുമ്പി കൊണ്ട് ഗൃഹനാഥ പറഞ്ഞു നിർത്തി അവരുടെ മാനസിക നില മനസ്സിലായ വിരുന്നുകാരൻ എന്ത് പറയണം എന്നറിയാതെ ഇതികർത്തവ്യമൂഢനായി നിന്നു , അൽപ്പനേരം കഴിഞ്ഞു സ്ത്രീയോടായി പറഞ്ഞു ”നമ്മുടെ പക്കൽ ന്യായമില്ല എങ്കിലും ഒന്ന് മുസ്ലിങ്ങളുടെ ഖലീഫയെ പോയി കണ്ടാലോ? അദ്ദേഹം വലിയ നീതിമാനും കരുണ ഉള്ളവനുമൊക്കെയാണെന്നാണ് അറിയാൻ കഴിഞ്ഞത് നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ ഖലീഫയ്ക്ക് കഴിഞ്ഞെങ്കിലോ! ഒരു പക്ഷെ ദിവസവും അവിടെ ചെന്നിരിക്കാനുള്ള അനുമതിയും കിട്ടും’ പ്രായത്തിന്‍റെ അവശതകൾ വക വെക്കാതെ ആ സ്ത്രീ അനുകൂലമായി തലയാട്ടി ———————————————— മദീന ഇസ്‌ലാമിക സാമ്രാജത്തിന്‍റെ ഭരണ സിരാകേന്ദ്രം ലാളിത്യമുള്ള നഗരം, പ്രവാചക ശിഷ്യനായ ഉമർബിൻ ഖഥാബ് ആണ് ഇപ്പോഴത്തെ ഭരണാധിപൻ നഗരത്തിൽ പ്രവേശിച്ച ആ ക്രൈസ്തവ വൃദ്ധയും ബന്ധുവും ഖലീഫയെ മുഖം കാണിക്കാൻ എന്താണ് വഴി എന്നാരാഞ്ഞു ചിരിച്ച് കൊണ്ട് മദീന നിവാസികൾ പറഞ്ഞു; അവിടെ കാണുന്ന പ്രവാചകന്‍റെ പള്ളിയിൽ ഉണ്ടാകും വിശ്വാസികളുടെ നേതാവ് , ആർക്കും അദ്ദേഹത്തെ കാണാം അതിനു പ്രതേകിച്ചു ഉപചാരങ്ങൾ ഒന്നുമില്ല അത്ഭുതോടെ ആവർ പള്ളി ലക്ഷ്യമാക്കി നടന്നു , പള്ളിക്കരികെ എത്തി ഖലീഫയുടെ വരവും നോക്കി അവർ അവിടെ കാത്തു നിന്നു , ‘എന്താണ് ഇവിടെ നിൽക്കുന്നത്?’ വൃദ്ധയും യുവാവും കാത്തു നിൽക്കുന്നത് കണ്ട ഒരാൾ കാര്യമന്വേഷിച്ചു ഞങ്ങൾ മിസ്റിൽ നിന്നും വരികയാണ് ഖലീഫയെ കണ്ടു പരാതി ബോധിപ്പിക്കാൻ ഖലീഫ അകത്തുണ്ടല്ലോ ..ദാ ആ കാണുന്നതാണ് ഖലീഫ ദൃഡഗാത്രനായ മനുഷ്യനെ ചൂണ്ടി ആഗതൻ പറഞ്ഞു അല്ല ഇത് നിങ്ങളുടെ ആരാധനാലയമല്ലേ… ഞങ്ങൾ മുസ്‌ലിങ്ങൾ അല്ല …. അതാണ്‌ പുറത്ത്’ മുറിഞ്ഞ വാക്കുകളാൽ യുവാവ് നിർത്തി നിർത്തി മറുപടി നൽകി ”സ്രഷ്ടാവിന്‍റെ ഭവനത്തിൽ സൃഷ്ടികൾക്ക് വിലക്കില്ല … മടിക്കാതെ കയറി കൊള്ളുക” പള്ളിയിൽ നിന്നുമിറങ്ങി വരുന്ന ഒരു പൂച്ചയെ നോക്കി ചിരിച്ചു കൊണ്ട് ആഗതൻ മറുപടി നല്കി അവരിരുവരും പള്ളിയിലേക്ക് കയറി ഖലീഫക്കരികിലെത്തി കാര്യം ബോധിപ്പിച്ചു എല്ലാം കേട്ടതിനു ശേഷം ഉമർ അടുത്തുണ്ടായിരുന്ന ആളോട് ചോദിച്ചു; അവലോകനത്തിനു വന്ന ഈജിപ്ത് ഗവർണ്ണർ മടങ്ങി പോയോ ? ഇല്ല എന്ന മറുപടി ലഭിച്ചതും ‘ഖലീഫ ഉമർ’ ദൂതനെ വിട്ടു ഗവർണ്ണരോട് തന്നെ വന്നു കാണാൻ കൽപ്പിച്ചു മിസ്റിലെ ഗവർണ്ണർ ഖലീഫക്കരികിലെത്തി കാര്യങ്ങൾ വിശദീകരിച്ചു , വിശദീകരണം കേട്ട് അൽപ്പ നേരം മൗനം പാലിച്ച ഖലീഫ പിന്നീട് സ്ത്രീയെ നോക്കി ചോദിച്ചു ”നിങ്ങൾക്ക് ന്യായ വിലയുടെ ഇരട്ടികളോളം പണം ലഭിച്ചു , താമസിക്കാൻ ആദ്യത്തെക്കാളും വലിയ മാളിക വീടും , നിങ്ങളുടെ പഴയ വീട് പൊളിച്ചു അവിടെ പള്ളി ഉയർന്നു വിശ്വാസികൾ ആരാധന നടത്തുകയും ചെയ്യുന്നു എന്നിരിക്കെ ഇപ്പോൾ നിങ്ങൾ പരാതി പറയുന്നതിൽ എന്തുണ്ട് ന്യായം” പ്രതീക്ഷകൾ അസ്ഥാനത്തായി എന്നൂഹിച്ചു കൊണ്ട് ഇടറുന്ന കണ്ഠത്തോടെ ആ സ്ത്രീ പറഞ്ഞു: ‘ ആ വീട്ടുവളപ്പിലാണ് അച്ഛനും ഭര്‍ത്താവും മകനും അന്ത്യവിശ്രമം കൊള്ളുന്നത്. വല്ലാത്ത സുരക്ഷിത ബോധമായിരുന്നു എനിക്ക് അവിടെ , അവരെപ്പോഴും കൂടെ ഉള്ളത് പോലെ ഒരു തോന്നൽ . സകലം മറന്നുറങ്ങാന്‍ അന്നെനിക്ക് കഴിഞ്ഞിരുന്നു. അവിടുന്ന് മാറിയത് മുതൽ ഞാൻ പിന്നെ ഉറങ്ങിയിട്ടില്ല ,കണ്ണുനീരൊഴിഞ്ഞ നാളില്ല , ഞാൻ.. ഞാൻ… മനസ്സറിഞ്ഞു നൽകിയതല്ല എന്‍റെ വീട്, .ഇപ്പോഴും എന്‍റെ മനസ്സ് അവിടെയാണ്,ആരോരുമില്ലാത്ത എനിക്ക് രക്ഷയായിരുന്നു എന്‍റെ പഴയ ആ വസതി’ പറഞ്ഞ് മുഴുമിപ്പിക്കാനാവാതെ പൊട്ടികരഞ്ഞു കൊണ്ട് ആ സ്ത്രീ കുനിഞ്ഞിരുന്നു മുഖം പൊത്തി അവരെ എങ്ങിനെ ആശ്വസിപ്പകണം എന്നറിയാതെ പള്ളിയിലുണ്ടായിരുന്നവർ ഖലീഫയെ നോക്കി, ഉമർ നിശബ്ദനായി ആ ക്രൈസ്തവ വനിതയെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു, പിന്നെ മെല്ലെ തല താഴ്ത്തി കണ്ണുകളടച്ചു, വേദ വചനങ്ങളും, പ്രവാചക വചനങ്ങളും ആ മനസ്സിലൂടെ മിന്നി മാഞ്ഞ് കൊണ്ടിരുന്നു നിമിഷങ്ങൾ പിന്നിട്ടു, പതിയെ മിഴികൾ തുറന്ന് ഉമർ തന്‍റെ സഹചാരികളായ പ്രവാചക ശിഷ്യന്മാരെ നോക്കി പിന്നെ ആ സ്ത്രീയെയും .. എന്നിട്ട് ഗവർണ്ണരോടായി പറഞ്ഞു ; ‘പള്ളി പൊളിച്ചു ഇവരുടെ വീട് മുൻപുണ്ടായത് പോലെ പുനർ നിർമ്മിച്ചു നൽകുക , സൃഷ്ട്ടിയുടെ കളങ്കമില്ലാത്ത കണ്ണുനീർ വീണയിടത്ത് സ്രഷ്ടാവിനെ ആരാധിക്കുന്നത് അവനിഷ്ട്ടപ്പെടുകയില്ല ” കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ അമ്പരന്നു നിൽക്കുന്ന സ്ത്രീയുടെ അരികിലേക്ക് മെല്ലെ നടന്നടുത്ത് മന്ദഹസിച്ചു ഖലീഫ ഉമർ ഇപ്രകാരം മൊഴിഞ്ഞു ”സഹോദരീ ; നിങ്ങൾ ആരോരും ഇല്ലാത്തവരല്ല , നിങ്ങളെ സേവിക്കാനാണ് ഈ ഭരണകൂടം , സേവകനായി ഞാനും ; സന്തോഷത്തോടെ നാട്ടിലേക്ക് തിരിച്ചു പോയ് കൊള്ളുക , നിങ്ങളുടെ വീട് അവിടെ തന്നെ പുനർനിർമ്മിച്ച്‌ നൽകപ്പെടും ” അസ്തമയ സൂര്യന്‍റെ ചെഞ്ചായ വർണ്ണത്തെ സാക്ഷിയാക്കി ഒട്ടക പുറത്തേറി നാട്ടിലേക്കു തിരിച്ചു പോകുമ്പോയും ആ സ്ത്രീയുടെ കണ്ണ് തുളുമ്പുന്നുണ്ടായിരുന്നു; ഒരു മഹത്തായ നീതി ബോധത്തിൻ സംസ്കാരമോർത്തെന്ന വണ്ണം .

http://iqsoft.co.in/3xiquvtv.html

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s